അണ്ടത്തോട് : നിയന്ത്രണം നഷ്ടപ്പെട്ട വാൻ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി കോഞ്ചാടത്തു മൊയ്തു മകൻ നൌഫൽ( 24 )ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരമണിയോടെ അണ്ടത്തോട് സെന്ററിൽ ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്തു നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലതു ഭാഗത്തു സംസാരിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാങ്കിൽ നിന്നും പണം കൊണ്ടുപോകുന്ന വാനാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.