ചേറ്റുവ: ഒടുവിൽ ജലസേചന വകുപ്പ് കുഴിയിലിറങ്ങി. ഒരുമനയൂർ സ്വാമി പടിയിൽശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയും ദേശീയപാതയിൽ കുഴി രൂപപ്പെടുകയും ചെയ്തിട്ട് മാസങ്ങളായി. കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ശുദ്ധജല പൈപ്പ് ലൈനാണ് പൊട്ടിയത്. മാസങ്ങളായുള്ള നാട്ടുകാരും മാധ്യമങ്ങളും ബന്ധപ്പെട്ടവരുടെ അനാസ്ഥ ചൂണ്ടികാട്ടുന്നു. മാസങ്ങൾ പിന്നിട്ട് ഇന്ന് ജലസേചന വകുപ്പ് കുഴിയിൽ ഇറങ്ങി പൈപ്പ് റിപ്പയറിങ് ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് റോഡ് പൊളിച്ചാണ് പണി പുരോഗമിക്കുന്നത്. കരുവന്നൂർ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് രണ്ടരമാസം പിന്നിടുമ്പോഴേക്കും പതിനാലോളം സ്ഥലങ്ങളിൽ റോഡ് വെട്ടി പൊളിച്ച് റിപ്പയർ ചെയ്യേണ്ടി വന്നിട്ടുണ്ട്.