ചാവക്കാട് : പ്രശസ്ത മലയാള സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ന്‍റെ ഓർമ്മ നിലനിർത്താനായി അക്ബർ സ്മാരക  ലൈബ്രറിയ്ക്ക് തുടക്കമായി. മണത്തല ബി.ബി.എ.എൽ.പി. സ്കുളിലാണ് അക്ബർ മാഷിന്‍റെ ചിത്രവും ചരിത്രവും ഉൾക്കൊള്ളുന്ന ലൈബ്രറി ഒരുക്കിയിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ സ്കൂൾ ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിന് അവതാരിക എഴുതിയത് അക്ബർ മാഷായിരുന്നു. തിരക്കൊഴിഞ്ഞ് മണത്തല സ്കൂളിൽ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹം യാത്രയായത്.

ദീപ്തമായ സ്മരണയിൽ ലൈബ്രറിയുടെ ഉദ്ഘാടനം പ്രധാന അദ്ധ്യാപിക സിമി കെ.ഒ നിർവ്വഹിച്ചു. കോ ഓർഡിനേറ്റർമാരായ റാഫി നീലങ്കാവിൽ, എം പ്രിയ, അധ്യാപകരായ ജൂഡി ഇഗ്നീഷ്യസ്, ഹെൽന ലോറൻസ്, ഡെൻസി ഡേവീസ്, സലാം പി വി, റബുവ സി പി, മേജോ കെ ജെ, സ്റ്റെഫി എന്നിവർ പ്രസംഗിച്ചു.