ഗുരുവായൂര്‍ : സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രാദേശിക ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ചാവക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി ഗുരുവായൂര്‍ കോട്ടപ്പടി മിലന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനനം ജില്ല പ്രസിഡന്റ് അഡ്വ.കെ ആര്‍ വിജയ ഉദ്ഘാടനം ചെയ്തു. ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടിയതിന് സംസ്ഥാന സര്‍ക്കാരിനെ സമ്മേളനം അനുമോദിച്ചു. എല്ലാ മേഖലകളിലും 33ശതമാനം സ്ത്രീസംവരണം ഉറപ്പുവരുത്തണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. ഏരിയ പ്രസിഡന്റ് ഫാത്തിമ ലീനസ് അധ്യക്ഷയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി വിശാലാക്ഷി, പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി ഷീജ പ്രശാന്ത് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, സിപിഐ എം ജില്ലാ കമ്മറ്റിയംഗം എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ടി വി സുരേന്ദ്രന്‍, കെ എ ഉണ്ണികൃഷ്ണന്‍, കെ എം അലി, കെ എച്ച് കയ്യുമ്മു, പ്രീജ ദേവദാസ്, നസിം അബു, ലത പുഷ്‌കരന്‍, ഷൈനി ഷാജി, സുധാ ബാലചന്ദ്രന്‍, മഹിമാ രാജേഷ് എന്നിവര്‍ സംസാരിച്ചു. എ എസ് മനോജ് സ്വാഗതവും ആനന്ദവല്ലി മാമ്പുഴ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ആനന്ദവല്ലി മാംമ്പുഴ (പ്രസിഡന്റ്), ഫാത്തിമ്മാ ലീനസ്, ഷൈനി ഷാജി(വൈസ് പ്രസിഡന്റ്), ഷീജ പ്രശാന്ത്(സെക്രട്ടറി), കെ എച്ച് കയ്യുമ്മു, ബിബിത മോഹനന്‍(ജോയിന്റ് സെക്രട്ടറി), പ്രീജ ദേവദാസ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഞായറാഴ്ച്ച നടക്കുന്ന പ്രകടനത്തോടേയും പൊതുയോഗത്തോടെയും സമ്മേളനത്തിന് സമാപനമാകും. സമാപന സമ്മേളനം അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം കെ വി നഫീസ ഉദ്ഘാടനം ചെയ്യും.