ചേറ്റുവ: കടപ്പുറം മുനക്കകടവ് തട്ടകം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം നടത്തി. സന്തോഷ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും, തട്ടകം ടീം സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള വടംവലി മത്സരം മുനക്കകടവ് തീരദേശ പോലീസ് സ്റ്റേഷൻ സി.ഐ. എ. റബീഅത്ത് ഉദ്ഘാടനം ചെയ്തു. യുണൈറ്റട് ചേറ്റുവ പാപ്പനും പിള്ളേരും ഒന്നാം സ്ഥാനവും നവധാര മുഹമ്മദൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുനക്കകടവ് തീദേശ പോലീസ് സ്‌റ്റേഷൻ എസ്.ഐ. പോൾസൺ വിജയികൾക്ക് സമ്മാന വിതരണം നടത്തി. വാർഡ് മെമ്പർ പി.എ. അഷ്ക്കറലി, അൻസാർ പോണത്ത്, കുഞ്ഞുമുഹമ്മദ്, ഷുഐബ് കടപ്പുറം, പി.ടി.സന്തോഷ്, പി.എസ് മുഹമ്മദ് ഷമീർ.പി. കെ. നസീർ, നിഷാദ്, ഹാഷിം, ഇസ്ഹാഖ്, ഷൈജു, ഇക്ബാൽ, ഷിജു, ഷാക്കിർ, ഫൈസൽ, റൗഫ്, ഷാബിർ, അഫ്സർ, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.