ചാവക്കാട് : മണത്തല സ്കൂളിലെ 1990-91 ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സുഹൃത്ത് സംഗമം നടത്തി. ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ തിരഞ്ഞെടുത്ത ബാച്ച് അംഗം കെ എം ശിഹാബിനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. 1990-91 ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു.
റിയാസ് ബ്ലാങ്ങാട്, ഉണ്ണികൃഷ്ണൻ മണത്തല, ശിവാജി, അക്ബർ, രവി, റഫീഖ്, നിഷാദ്, റഷിദ് എന്നിവര്‍ നേതൃത്വം നേൽകി.