ഗുരുവായൂര്‍: ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ഗുരുവായൂർ യൂണിറ്റ് ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥ നടത്തി. പടിഞ്ഞാറെ നടയിൽ നടന്ന സമാപന സമ്മേളനം കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. സെൻറ് ആൻറണീസ് പള്ളി വികാരി ഫാ. ജോസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. പാലയൂർ മാർത്തോമ തീർഥകേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപറമ്പിൽ അധ്യക്ഷത വഹിച്ചു. പി.ഐ. സൈമൺ, സ്റ്റീഫൻ ജോസ്, പി.ഐ. ലാസർ, ടി.സി.ജോർജ്, മേഴ്സി ജോയ് എന്നിവർ സംസാരിച്ചു. ജോയ് തോമസ്, സി.വി. ലാൻസൻ, പി.ജെ. ക്രിസ്റ്റഫർ, റോസിലി തോമസ്, പോളി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. ജാഥക്ക് തിരുവെങ്കിടം, തൈക്കാട്, ചെമ്മണ്ണൂർ, കോട്ടപ്പടി, തമ്പുരാൻപടി, മമ്മിയൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.