ചാവക്കാട്: തിരുവത്ര അല്‍ റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  ഓഫീസ് കെട്ടിടത്തിന്റെയും ഇ.പി.കുഞ്ഞവറു ഹാജി സ്മാരക ലൈബ്രറിയുടെയും ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. കെ.എം.അഷ്‌റഫ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനം നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സി.,പ്ലസ്ടു, മദ്രസ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികളെയാണ് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി അനുമോദിച്ചത്.
കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. മുഖ്യാതിഥിയായി.
ട്രസ്റ്റ് പ്രസിഡന്റ് ഇ പി മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.അബ്ദുള്‍ കരീം ഹാജി ആമുഖ പ്രഭാഷണം നടത്തി, നഗരസഭ പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്തിയാനി ടീച്ചര്‍, സി എച്ച് റഷീദ്, സി എ ഗോപ പ്രതാപന്‍, എം ആര്‍ രാധാക്യഷ്ണന്‍, മഞ്ജു ക്യഷ്ണന്‍, ടി എ ഹാരിസ്, സൈനുദ്ധീന്‍ ഹാജി, പി എം നാസര്‍, കെ നവാസ്, ഇ പി സുലൈമാന്‍ ഹാജി, കെ കെ സിദ്ധീഖ്, ടി എം മൊയ്തീന്‍ഷ, എം.എ. മൊയ്തീന്‍ഷാ, കെ.പി.സക്കറിയ, മുഹമ്മദ് ബഷീര്‍, സി.കെ.മുഹ്‌സീന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി കെ എച്ച് ത്വാഹിര്‍, സ്വാഗതവും ട്രഷറര്‍ കെ പി സക്കറിയ, നന്ദിയും പറഞ്ഞു.