ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കണ്ണൻ ഗോപിനാഥിനെ അറസ്റ്റ് ചെയ്ത യു പി പോലീസ് നടപടിയിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് ചാവക്കാട് പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.
മോഡിക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ ആളുകളെയും ജയിലില്‍ അടക്കുന്ന ഫാസിസ്റ്റ് നടപടി തീര്‍ത്തും കാടത്തമാണന്ന് സി എച്ച് റഷീദ് പറഞ്ഞു.
യോഗി സര്‍ക്കാര്‍ ജനാധിപാധ്യവും മതേതരത്വവും തകര്‍ത്തു ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടു പോകുകയാണ്.
സാംസ്‌കാരിക നായകരേയും, മതേതര വാദികളെയും കൊന്നു തീര്‍ക്കുകയും, അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുന്നതും ഫാസിസ്റ്റ് രീതിയാണ്.
ഇത് മതേതര ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. പി.എം.അമീര്‍, ആര്‍.വി. അബ്ദുള്‍ റഹീം, കെ.എ. ഹാറൂന്‍ റഷീദ്, എന്നിവര്‍ പ്രസംഗിച്ചു.
ചാവക്കാട് ഗ്രീന്‍ ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് എ. എസ്.എം.അസ്ഗര്‍ തങ്ങള്‍, വി. കെ.മുഹമ്മദ്, ആര്‍.പി. ബഷീര്‍, പി.എ. ഷാഹുല്‍ ഹമീദ്, അഡ്വ.മുഹമ്മദ് ഗസ്സാലി, സി.കെ.അഷ്‌റഫ് അലി, പി.ബി.താജുദ്ധീന്‍, സി.മുഹമ്മദലി, ആര്‍.എ. അബ്ദുല്‍ മനാഫ്, കെ.എ. ഷൗക്കത്തലി, എ.കെ. അബ്ദുല്‍ കരീം, ആര്‍.എസ്.മുഹമ്മദ് മോന്‍, ഉസ്മാന്‍ എടയൂര്‍, വി.പി.മന്‍സൂര്‍ അലി, അഷ്‌കര്‍ കുഴിങ്ങര തുടങ്ങിയവര്‍  നേതൃത്വം നൽകി