ഗുരുവായൂര്‍ : മാംസ വില്‍പ്പന ശാലകളുടെയും കോഴിവില്‍പ്പന കേന്ദ്രങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന്  കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മേഖല കവെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹോട്ടലുകള്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അധികൃതര്‍ ഹോട്ടലുകളിലേക്ക് മത്സ്യ മാംസങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നില്ല. ചത്ത ജീവികളുടെ മാംസം വില്‍പ്പന നടത്തുവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. മത്സ്യം കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ ഇവ കണ്ടെത്തുന്നതിന് മാര്‍ക്കറ്റില്‍ പരിശോധന കര്‍ശനമാക്കണം. ജി.കെ.പ്രകാശ് അധ്യക്ഷത വഹിച്ചു. സി.ബിജുലാല്‍, പി.എ.ജയന്‍, ലോകനാഥന്‍, ആര്‍.എ.ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.