ചാവക്കാട് : മണത്തല പരപ്പില്‍ താഴത്ത് വീണ്ടും അക്രമം. സുഹൃത്തുക്കളായ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ചാവക്കാട് കാക്കടവത്ത് പുതിയപുരക്കല്‍ നിസാര്‍ മകന്‍ ഷിയാസ് (21), കോട്ടപ്പടി പുതുവീട്ടില്‍ ബഷീറിന്റെ മകന്‍ ഫഹദ്(21) എന്നിവരെയാണ് കാറിലും ബൈക്കിലുമായെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബേബി റോഡിലുള്ള സുഹൃത്തിനെ കാണാന്‍ ബൈക്കില്‍ പോവുകയായിരുന്ന ഷിയാസിനെയും ഫഹദിനെയും കാറിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ സംഘം പരപ്പില്‍താഴം മാലിന്യ സംസ്കരണ ശാലക്ക് സമീപം വെച്ച് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ചാവക്കാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിനു പിന്നില്‍.   എക്സ്പാറിയോസ് ഗ്രൂപ്പ് അംഗങ്ങാക്കാണ് വെട്ടേറ്റത്.  മുന്‍ വൈരാഗ്യമാണ് അക്രമത്തിനു കാരണം. ആഴ്ച്ചകള്‍ക്ക് മുന്‍പും ഇവിടെ രണ്ടുപേര്‍ക്ക് വെട്ടേറ്റിരുന്നു. പ്രദേശത്തെ മാലിന്യസംസ്കരണ ശാലക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയ യുവാക്കളാണ് അന്ന് അക്രമത്തിനു ഇരയായത്.