Header

എ ബി വി പി നേതാവിന് നേരെ ആക്രമണം – ബൈക്കില്‍ സഞ്ചരിക്കവേ തലക്കടിച്ചു വീഴ്ത്തി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട് : എ.ബി.വി.പി ഗുരുവായൂർ നഗർ പ്രസിഡന്റിന് നേരെ ആക്രമണം. കല്ലൂർ വട്ടംപാടം സ്വദേശി കണക്കഞ്ചേരി വീട്ടിൽ ജിഷ്ണു (21)വിനാണ് പരിക്കേറ്റത്. തലയ്ക്കും കാലുകൾക്കും പരിക്കേറ്റ ജിഷ്ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ കല്ലൂർ പള്ളിക്ക് സമീപത്താണ് സംഭവം നടന്നത്. ബി.ജെ.പി. യോഗം കഴിഞ്ഞ്‌ ബൈക്കിൽ മടങ്ങുകയായിരുന്ന ജിഷ്ണുവിനെ വീടിനു സമീപംവെച്ച് മറഞ്ഞിരുന്ന അക്രമിസംഘം തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പറയുന്നു. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കാലുകളിൽ അടിച്ച് പരിക്കേൽപ്പിച്ചതായും വാളുകൊണ്ട് ചെവിയിൽ വെട്ടിയതായും ജിഷ്ണു പറഞ്ഞു. ശബ്ദംകേട്ട് പ്രദേശവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. തലയ്ക്ക്‌ 21 തുന്നലുകൾ ഉണ്ട്. പരിക്കേറ്റുകിടന്നിരുന്ന ജിഷ്ണുവിനെ സുഹൃത്തുക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
മണികണ്ഠേശ്വരം കല്ലൂർ സ്വദേശികളായ സി.പി.എം. പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും കണ്ടാലറിയുന്ന നാലുപേരടക്കം പത്തിലധികം ആളുകൾ സംഘത്തിലുണ്ടായിരുന്നതായും ജിഷ്ണു പറഞ്ഞു. വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എ.ബി.വി.പി. ഗുരുവായൂർ നഗർ പ്രസിഡന്റ് ജിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. വടക്കേക്കാടുനിന്ന് ആരംഭിച്ച പ്രകടനം നായരങ്ങാടിയിൽ സമാപിച്ചു.
ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ. അനീഷ്, നിയോജക മണ്ഡലം സെക്രട്ടറി സുന്ദരൻ കാഞ്ഞേങ്ങാട്ട്, ആർ.എസ്.എസ്. ഖണ്ഡ് കാര്യവാഹ് വിനികുമാർ, ചേമ്പിൽ രമേഷ്‌, പ്രവീൺ കുന്നമ്പഴത്ത്, അഖിൽ കണക്കഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.