ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് യുവാവിനെ മര്‍ദ്ധിച്ച് കാല്‍ തല്ലിയൊടിച്ച കേസില്‍ നാല് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അകലാട് കാരിയേടത്ത് അഫ്‌സല്‍(23), കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടില്‍ അജ്മല്‍(23), ചാവക്കാട് തെക്കഞ്ചേരി സ്വദേശികളായ പുഴങ്ങരയില്ലത്ത് അഫ്‌നാസ(24)്, കറുപ്പം വീട്ടില്‍ നഹിയാന്‍(32) എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ. ആര്‍.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങപ്പുറം കാണംകോട്ട് മണികണ്ഠനെ(42) മര്‍ദ്ധിച്ച കേസിലാണ് അറ്‌സ്റ്റ്.  കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ പോകുകയായിരുന്ന സംഘം ഇരിങ്ങപ്പുറം എ.കെ.ജി സെന്റിലുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതാണ്. ഈ സമയം കടക്കുമുന്നില്‍ നിന്നിരുന്നവരുമായി വാക്ക് തര്‍ക്കവും പിന്നീട് മര്‍ദ്ദനത്തിലും കലാശിക്കുകയായിരുന്നു. ഇരുകാലുകളുടെയും എല്ലുകള്‍ പൊട്ടിയ മണികണ്ഠന്‍ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.