ഗുരുവായൂർ : വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്തേക്ക് മണൽ എറിഞ്ഞ് മാല പൊട്ടിച്ചു. മമ്മിയുരിന് സമീപം താമരയൂരിൽ ഉണ്ണി മാസ്റ്റർ റോഡിൽ കരുവന്നൂർ പടിഞ്ഞാറ്റയിൽ ശ്രീകുമാറിന്റെ ഭാര്യ ജ്യോതിയുടെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചു കൊണ്ട് പോയത്. മോഷ്ടാവുമായുള്ള മൽപിടുത്തത്തിൽ മാലയുടെ ഒരു ഭാഗം തിരികെ ലഭിച്ചു. മൂന്നു പവൻ വരുന്ന മാലയാണ് നഷ്ടമായത്. പകൽ വെളിച്ചത്തിൽ വീട്ടിൽ കയറി ആക്രമിച്ചു മോഷണം നടത്തിയ സംഭവത്തിൽ നാട്ടുകാർ ഭയചികിതരാണ്. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.