Header

ഓട്ടോറിക്ഷ ഇടിച്ച് വയോധിക മരിച്ചു – നാല് പേര്‍ക്ക് പരിക്ക്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

accident death kayyummuഅകലാട് : കാല്‍നടക്കാരികളായ സ്ത്രീകള്‍ക്ക് നേരെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. അകലാട് മുഹിയുധീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന കയ്യുമ്മ (76)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ അകലാട് ദേശീയപാത ടിപ്പുസുല്‍ത്താന്‍ റോഡില്‍ ഖാദിരിയ മസ്ജിദിനു സമീപമാണ് അപകടം. അമിതവേഗതയില്‍ വന്ന പിക്കപ്പ് വാന്‍ പിറകില്‍ ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ റോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
അപകടത്തില്‍ പരിക്കേറ്റ കയ്യുമ്മയുടെ സഹയാത്രികരായ അസ്മാബിയെ തൃശൂര്‍ അമല ആശുപത്രിയിലും ജമീലയെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഓട്ടോ യാത്രികരയാ പൊന്നാനി സ്വദേശികള്‍ കമാല്‍, സക്കീര്‍ എന്നിവരെയും രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അണ്ടത്തോട് ആമ്പുലന്‍സ്, നബവി ആംബുലന്‍സ്, എടക്കഴിയൂര്‍ ലൈഫ്കെയര്‍ വളണ്ടിയേഴ്സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.