പുന്നയൂര്‍ക്കുളം: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി. പുന്നയൂര്‍ അവിയൂരിലെ ടെബോ ഡ്രൈവര്‍ കരിപ്പോട്ട് വീട്ടില്‍ ഖമറുദ്ധീനാണ് കളഞ്ഞുകിട്ടിയ ആഭരണം തിരിച്ച് നല്‍കിയത്. മൂന്നൈനിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് വടക്കേക്കാട് വട്ടംപാടം മേലോടത്തയില്‍ നജീബിന്റെ ഭാര്യയുടെ ഒന്നരപവന്‍റെ കൈചെയിന്‍ നഷ്ട്ടപ്പെട്ടത്. വെളിയങ്കോട്ടേക്കുളള യാത്രക്കിടെ എടക്കഴിയൂര്‍ ഒറ്റയിനി പെട്രോള്‍ പമ്പിനടുത്ത് നിന്നാണ്‌ ഖമറുദ്ധീന് സ്വര്‍ണ്ണാഭരണം ലഭിച്ചത്. ആഭരണം ലഭിച്ചതിനു ശേഷം ഉടമയെ കണ്ടെത്തുന്നതിനായി ഖമറുദ്ധീന്‍ പരസ്യം നല്‍കിയിരുന്നു.
വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ വെച്ച് ഐ പി.കെ.മോഹിത്, ബിനു, സുജിത്ത്, ശശികുമാര്‍ എന്നിവരുടെ സാനിധ്യത്തില്‍ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് കൈമാറി.