ചാവക്കാട് : അവിസെന്ന ചികിത്സാ കേന്ദ്ര സിനിമാ നടൻ സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു. അകലാട് ത്വാഹാ പള്ളി റോഡിൽ പ്രവർത്തനമാരംഭിച്ച ചികിത്സാ കേന്ദ്രത്തിൽ, ജനറൽ, ഓർത്തോ, ബ്യുട്ടി, വനിത, ഗർഭിണി ചര്യ, ഇൻഫർട്ടിലിറ്റി, പ്രസവശുശ്രൂഷ, ബാല രോഗം, ഫാമിലി കൗൺസിലിംഗ്, കുട്ടികളിലെ പഠന വൈകല്യം തുടങ്ങിയവക്ക് പ്രത്യകം വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ സുലൈമാൻ അസ്ഹരി, അലാവുദ്ധീൻ, എം വി ഹൈദരാലി, ടി വി സുരേന്ദ്രൻ, ആർ പി ബഷീർ, ഐ പി രാജേന്ദ്രൻ, കെ കെ ഹംസക്കുട്ടി, തോമസ് ചിറമ്മൽ പി മുഹമ്മദ്‌ ബഷീർ, അസീസ് മന്നലാംകുന്ന്, നൗഷാദ് തെക്കുംപുറം, ശറഫുദ്ധീൻ മുനക്കടവ്, ഡോ. ഹുറൈറ കുട്ടി, ഡോ. ഷിയാസ്, ഡോ. നിയാസ്, ഡോ. കെ ജി മോഹനൻ വൈദ്യർ എന്നിവർ ആശംസകൾ നേർന്നു.
ഡോ ഹുറൈറക്കുട്ടി വൈദ്യരെ ചടങ്ങിൽ ആദരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ ലാസിമാ നന്ദി പറഞ്ഞു.