ചാവക്കാട്: അവിയൂർ എ. എം.യു.പി സ്‌കൂളിലെ ‘ഓർമ്മച്ചെപ്പ്’ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും സ്‌കൂൾ അങ്കണത്തിൽ വെച്ചു നടന്നു. പ്രധാന അധ്യാപിക വാസന്തി ഷണ്മുഖൻ ഉൽഘാടനം ചെയ്തു. സ്‌കൂളിലെ പൂർവകാല അധ്യാപികമാരായ പി. ഇന്ദിരാദേവി, വി.എൻ. സുമംഗല എന്നിവർ ചേർന്ന് കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിർവഹിച്ചു. ഇ.ബി. ബീബീഷ്, ടി.വി.രാജീവ്, കെ.എം.ഷബീർ എന്നിവർ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
പവിത്രൻ ജമാലിയ, എ. എം.ഷഹീർ, എം.വി.അനീഷ്, സി.ബി.ധനീഷ്, കെ.എം.ഉസ്മാൻ, കെ.വി.അരുൺ, വി.ബി.ഭഗീഷ്, കെ.ഷരീഫ്, കെ.എം.ഹക്കീം എന്നിവർ ആശംസകൾ നേർന്നു. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.