ചാവക്കാട് : പുത്തന്‍കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ 47 കടലാമക്കുഞ്ഞുങ്ങളെ കൂടി കടലിലേക്ക് വിട്ടു. ഇതോടെ ഈ സീസണില്‍ 10 കൂടുകളില്‍നിന്നായി 554 കടലാമക്കുഞ്ഞുങ്ങളെയാണ് സൂര്യ കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കടലിലേക്ക് ഇറക്കിവിട്ടത്. 909 കടലാമ മുട്ടകളാണ് സീസണില്‍ വിരിയിക്കാനായി ആകെ ലഭിച്ചത്.
കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിടുന്നതിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ നിര്‍വഹിച്ചു. കെ.എച്ച്. സലാം, പി.എ. സെയ്തുമുഹമ്മദ്, കെ.എം. അലി, എ.എം. മുഹമ്മദ്, പി.എ. നസീര്‍, എ.എച്ച്. റിയാസ്, എ.ഐ. മുജീബ്, എ.സി. മനാഫ്, എ.ഐ. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.