ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവല്‍ ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കും. ചാവക്കാട് നഗരസഭയുടെ 20017-18 ബജറ്റിലാണ് ഇത് സംബന്ധമായ നിര്‍ദേശമുള്ളത്ത്. ബീച്ചിലെ കയ്യേറ്റങ്ങള്‍ നീക്കും. അക്വിസിഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും, ബീച്ചിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയുണ്ടാക്കും.
ചാവക്കാട് ബീച്ച് മുതല്‍ പുത്തന്‍കടപ്പുറം വരെയുള്ള മറൈന്‍ ഡ്രൈവ് മോഡല്‍ നടപ്പാതയുടെ ഡീറ്റയില്‍ട് പ്രോജക്റ്റ് റിപ്പോര്‍ട്ട് (DPR) ഈ വര്‍ഷം പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.