Header

ബീഫ് വില്പന – ചാവക്കാട് ബി ജെ പി കോണ്ഗ്രസ് സംഘര്‍ഷം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : യൂത്ത്കോണ്‍ഗ്രസ് മുതുവട്ടൂരില്‍ സംഘടിപ്പിച്ച ബീഫ് വില്പനയുമായി ബന്ധപ്പെട്ട് സംഘര്‍ഷം. കന്നുകാലി കശാപ്പ് നിരോധനത്തെ വെല്ലുവിളിച്ച് യൂത്ത് കോണ്ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മുതുവട്ടൂരില്‍ പരസ്യ ബീഫ് വില്പന നടത്തയിരുന്നു. വില്പന കഴിഞ്ഞ് പോകുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. ഇറച്ചി മുറിച്ച് വില്പന നടത്താന്‍ സഹായത്തിനെത്തിയ അറവുകാരന്‍ ഹനീഫയെ തടഞ്ഞു നിര്‍ത്തി ബി ജെ പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് കണ്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റമായി. ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഇരു വിഭാഗത്തെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കുകയായിരുന്നു.
ബീഫ് കച്ചവടം തുടങ്ങിയ ഉടനെ തന്നെ ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി കച്ചവടം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കച്ചവടം നിര്‍ത്തിവെക്കില്ലെന്നും അറസ്റ്റുവരിക്കാന്‍ തയാറാണെന്നും പറഞ്ഞതോടെ പോലീസ് സ്ഥലം വിടുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.