പുന്ന : എസ് ഡി പി ഐ പ്രവർത്തകർ കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ നൂറാം രക്തസാക്ഷി ദിനം ആചരിച്ചു. പുന്ന ബെറിട്ട ക്ലബ്ബാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ക്ലബ്ബിന്റെ ചെയർമാനായിരുന്നു കൊല്ലപ്പെട്ട നൗഷാദ്.
നൗഷാദ് ചെയ്ത് വന്നിരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ തുടർച്ചയായി പുന്നയിലെ നിർദന കുടുംബത്തിലെ ഹൃദ്രോഗിയായ സ്ത്രീക്ക് ധനസഹായവും 250ഓളം കുടുംബങ്ങൾക്ക് അരി വിതരണവും ചെയ്തു. നൗഷാദിന്റെ മകൻ അമൻ സിയാൻ (ചിപ്പു) വിതരണോദ്ഘാടനം നിർവഹിച്ചു.
നൗഷാദിനെ കൊലപ്പെടുത്തിയത് എന്തിനായിരുന്നു എന്ന് കൊലപ്പെടുത്തിയവർക്ക് പോലും ഇതുവരെ അറിയില്ലെന്നും കൊലപ്പെടുത്തിയ മുഴുവൻ പ്രതികളേയും അതിന് സഹായിച്ചവരേയും ഇത് വരെ അറസ്റ്റ് ചെയ്യാത്തതിലും യോഗം ആശങ്ക രേഖപ്പെടുത്തി.
മുഴുവൻ പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ബെറിട്ട ക്ലബ്ബ് ചെയർമാൻ കെബീർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷാഹിർ, ഭാരവാഹികളായ ഷെജീർ, ഗിരീഷ്, മൻസൂർ, കമറുദ്ധീൻ, ജാഫർ, സെബു, അജു, മുജീബ് ഷാഹിദ്, രാജി, നെജു, മണി, മുർഷിദ്, റാഷി തുടങ്ങിയവർ നേതൃത്വം നൽകി.