ചാവക്കാട്:  ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. എറണാകുളം തൃപ്പൂണിത്തറ തൈക്കോട്ടത്തിൽ അനിൽകുമാർ (47) , ഭാര്യ മിനി (44) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ബുധനാഴ്ച്ച പകൽ ഒന്നിന് എടക്കഴിയൂർ  പള്ളിക്കു സമീപമാണ് അപകടമുണ്ടായത്.  സൈക്കിളിൽ റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടികളെ  രക്ഷപ്പെടുത്തുന്നതിനിടയിൽ നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞത്.  പരിക്കേറ്റ ദമ്പതികളെ  അകലാട് നബവി പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു.