അകലാട് : അകലാട് മുന്നയിനി ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇടിച്ച ബൈക്കുകളിലൊന്ന് നിർത്താതെ പോയി. ബൈക്കിൽ നിന്നും തെറിച്ച് വീണു പരിക്കേറ്റ മുന്നയിനി സ്വദേശി വടക്കേൽ അൻസാർ (30)നാണ് പരിക്കേറ്റത്. നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ച ഒരുമണിയോടെയായിരുന്നു അപകടം.