എടക്കഴിയൂർ : ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. രായംമരക്കാർ വീട്ടിൽ അജാസ്, വയനാട് മാനന്തവാടി വെള്ളമുണ്ട മുണ്ടകുറ്റി സുജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പന്ത്രണ്ടരയോടെ എടക്കഴിയൂർ ജുമാമസ്ജിദിനു സമീപം ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.