ചാവക്കാട് : കണ്ടൈനര്‍ ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലപ്പെട്ടി സ്കൂള്‍ പടിക്ക് സമീപം താമസിക്കുന്ന കുഞ്ഞിമുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് അകലാട് ബദര്‍ പള്ളിക്ക് സമീപം ദേശീയപാതയിലാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ കുഞ്ഞിമുഹമ്മദിനെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഹൈവേ പോലീസ് നടുറോട്ടില്‍ ലോറി തടഞ്ഞു നിര്‍ത്തിയതാണ് അപകടകാരണം എന്നാരോപിച്ച് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നതായും പറയുന്നു. വിവരമറിഞ്ഞെത്തിയ വടക്കേകാട് പോലീസിനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തിനു പിറകെ ഹൈവേ പോലീസും രക്ഷപ്പെട്ടതായും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇന്ന് പുലര്‍ച്ച ഒന്നരയോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവ് വന്നത്.