ചാവക്കാട് : കരിമണൽ ഖനനം മൂലം ദുരിതമനുഭവിക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് നിവാസികൾക്ക് തിരുവത്രയിലെ യുവാക്കളുടെ ഐക്യദാർഢ്യം. സ്കോര്പിയോൺ തിരുവത്ര പ്രതിഷേധ ജ്വാല തെളിയിച്ചു.
ക്ലബ് ഭാരവാഹികളായ ഷാഹിർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുക്താർ, മിർഷാദ് എന്നിവർ സംസാരിച്ചു.
ക്രെസന്റ് കലാകായിക, സാംസ്കാരിക വേദി ചീനിച്ചുവട് സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലക്ക് പ്രസിഡന്റ് ജാഫർ, സെക്രട്ടറി അഷ്റാക്, ട്രഷറർ ഹസീബ്, റംഷാദ്, സഈദ്, രക്ഷാധികാരികളായ ഷാഫി കെ.കെ. ഷഫീർ, ജി.സി.സി. സെക്രട്ടറി നിയാസ് പി.എം തുടങ്ങിയവർ നേതൃത്വം നൽകി.