ചാവക്കാട് :   യു.എ.ഇ രക്തസാക്ഷി ദിനത്തോടും, ദേശീയ ദിനത്തോടുമനുബന്ധിച്ച് പ്രോഗ്രസ്സീവ്‌   ചാവക്കാട് ദുബായ് ഘടകം, അൽ-അമീൻ,   ദുബായ് ആരോഗ്യ വകുപ്പ് എന്നിവരുടെ  സംയുക്താഭിമുഖ്യത്തിൽ  ഗ്ലോബൽ വില്ലേജിൽ വെച്ച് സംഘടിപ്പിച്ച    രക്തദാന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു.

പ്രോഗ്രസ്സീവ്  ദുബായ്  ഘടകം പ്രസിഡന്റ് റാഫി,  സെക്രട്ടറി ജിബിൻ, ഫാറൂഖ് പുന്ന, സൈഫുദ്ധീൻ മണത്തല, മനാഫ് ആലുങ്ങൽ, ബോസ് കുഞ്ചേരി, ഷാജഹാൻ സിങ്കം, ജിതേന്ദ്രൻ കോട്ടപ്പുറം, പ്രസാദ് എന്നിവർ നേതൃത്വം നൽകി.