പാവറട്ടി : അദ്ധ്യാപകനായ എൻ. എം. ജോസ് രചന നിർവഹിച്ച ‘ചില്ലക്ഷരങ്ങൾ ‘ പ്രകാശനം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഫാ.ജോസഫ് ആലപ്പാട്ട് നിർവ്വഹിച്ചു. ഡോ.വി.എ.തോമസ്, ജോതിഷ് ജാക്ക്, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.
വിവിധ ആനുകാലികങ്ങളിലായി നൂറിൽ പരം കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എൺപതാം പിറന്നാളിന്റെ നിറവിലാണ് ജോസ് മാഷുടെ ആദ്യ ഗ്രന്ഥം പുറത്തിറക്കുന്നത്.
പാവറട്ടി പബ്ളിക്ക് ലൈബ്രറി ഡയറക്ടറായും പാരിഷ് ബുള്ളറ്റിൻ പത്രാധിപ സമിതി അംഗമായും വർഷങ്ങളോളം മാഷ് പ്രവർത്തിച്ചു. മരുതയുർ ജി.യു.പി സ്കൂളിൽ നിരവധി വർഷങ്ങൾ പ്രധാന അധ്യാപകനായും ജി.എച്ച്.എസ്സ് . മുല്ലശ്ശേരി, പാലുവായ് എ.എം.യു.പി.സ്കൂൾ അധ്യാപകനായും ജോലി ചെയ്തു. പെരിങ്ങോട്ടുകര ഗവ.എച്ച്.എസ്.എസ്സിൽ നിന്നും ഹയർ സെക്കന്ററി അദ്ധ്യാപകനായി റിട്ടയർ ചെയ്തു.