കടപ്പുറം:   കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.പി.മൻസൂർ അലിയുടെയും കടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപിക സീനയുടേയും  ഏകമകൾ സന ഫാത്തിമയുടെ ഒന്നാം ജന്മദിനമാണ് വട്ടേക്കാട് എ.എം.പി .കെ.എം.എച്ച് സ്കൂളിലെ കുട്ടികൾക്കായി ഗ്രന്ഥശാലയൊരുക്കി ആഘോഷിച്ചത്. പുസ്തകങ്ങളും അലമാരിയും കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം. മുജീബ് സ്കൂൾ എച്ച്.എം.റോസി ടീച്ചർക്ക് കൈമാറി. ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ എം.എ അബുബക്കർ ഹാജി,  ശിഫാസ് മുഹമ്മദാലി, എം.വി.ഇഖ്ബാൽ, ആർ.പി.മൊയ്തുട്ടി, ആർ.പി.ബക്കർ, വി.അബ്ദുൾ ഖാദർ, എ.വി.ശംസു, ആർ.കെ.ഹംസ, വി.ഷറഫുദ്ധീൻ, അഷ്റഫ് തോട്ടുങ്ങൽ, കെ.വി.മുഹമ്മദ്, ശ്രീധരൻ മാസ്റ്റർ, ജലീൽ ദാരിമി, സാബിറ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. വിവാഹം കഴിഞ്ഞ് വളരെ നാളുകള്‍ക്ക് ശേഷമാണ് മന്‍സൂര്‍ സീന ദംപടികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്.