ചാവക്കാട് : അമിത് ഷായും കൂട്ടരും ലക്ഷ്യം വെക്കുന്നത് മുസ്ലീം ഉന്മൂലനമാണെന്ന് ഒരുമനയൂർ നോർത്ത് ജുമാ മസ്ജിദ് ഖത്തീബ് ബഷീർ ഫൈസി ദേശമംഗലം. പൗരത്വ ഭേദഗതി ബില്ലിനെതിരെ കടപ്പുറം പഞ്ചായത്ത് സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മോദിയും അമിത് ഷായുമാണ് രാജ്യദ്രോഹികൾ. ഇവരുടെ വ്യാമോഹം ഇന്ത്യയിൽ നടക്കില്ല. ഇരുവരെയും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ അധികം സമയം വേണ്ടെന്നും ബില്ല് കണ്ട് ഓടിയൊളിക്കുന്നവരല്ല മുസ്ലീകളെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മഹല്ലുകളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്.
എ അബ്ദുൽ റഹ്മാൻ സ്വാഗതവും മഹല്ല് പ്രസിഡന്റ് സി.എച്ച് റഷീദ് നന്ദിയും പറഞ്ഞു. ചെയർമാൻ ബി കൊച്ചു കോയ തങ്ങൾ, കൺവീനർ എ അബ്ദു റഹ്‌മാൻ, ട്രഷറർ ടി.കെ അബ്ദുൽ സലാം, വർക്കിങ് ചെയർമാൻ എ.കെ അബ്ദുൽ കരീം, വൈസ് ചെയർമാൻ ഹൈദ്രോസ് തങ്ങൾ, പി.എ മുഹമ്മദ്‌, സി മൊയ്‌തീൻ കുഞ്ഞി, കെ അബ്ദുൽ ഹമീദ്, ജോയിന്റ് കൺവീനർ എ.വി മുഹമ്മദ്‌ മോൻ, സി മൊയ്‌തീൻ കുഞ്ഞി, ടി.എം മനാഫ് എന്നിവർ നേതൃത്വം നൽകി. വട്ടേക്കാട്, കറുകമാട്, അടിതിരുത്തി, അഞ്ചങ്ങാടി, ഉപ്പാപ്പ മഹല്ല്, ഹസ്സൻ പള്ളി, കോളനി, കാട്ടിൽ, മാട്ടുമ്മൽ, ബ്ലാങ്ങാട് മഹല്ലുകളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം