ചാവക്കാട് : തിരുവത്ര ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ കാർ ബൈക്കിലിടിച്ച് ചെന്ദ്രാപിന്നി സ്വദേശികളായ സ്ത്രീകൾക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ എടക്കര വീട്ടിൽ സാജിത (46), മതിലകത്ത് വീട്ടിൽ സജ്‌ന (30) എന്നിവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ ചരക്ക് ലോറിയെ മറിക്കടക്കവേ എതിരെ വന്ന ബൈക്കിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.   ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.  കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ്, എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.