ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടി കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയി. മാതൃഭൂമി ചാവക്കാട് മുൻ ലേഖകൻ മണത്തല സിദ്ദീഖ് പള്ളി ആച്ചി വീട്ടിൽ വേണു, ബന്ധു ചേറ്റുവ തൊടു വീട്ടിൽ രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാർ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.