ചാവക്കാട് : സി ബി ആർ എം ‘ദി 100 വേവ്സ് ഓഫ് ഫൺ ‘ എന്നപേരിൽ ചാവക്കാട് സൈക്കിൾ ക്ലബ്ബ് സംഘടിപ്പിച്ച 100 കിലോമീറ്റർ റൈഡ് 7 മണിക്കൂർ കൊണ്ട് 124 പേർ പൂർത്തീകരിച്ചു.
2016 ൽ ഏഴുപേർ ചേർന്നു രൂപീകരിച്ച ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ ഇന്ന് മുന്നൂറിലധികം പേർ അംഗങ്ങളാണ്.
ചാവക്കാട് നിന്ന് അഴീക്കോട് മുനമ്പം വരെയും തിരിച്ചു ചാവക്കാട്ടേക്കും ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. 11 വയസുകാരിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി നീന അന്നപൂർണ യും 77 വയസ്സുകാരനായ ജോസേട്ടനും റൈഡിൽ പങ്കെടുത്ത് ലക്ഷ്യം പൂർത്തീകരിച്ചവരിൽ ഉൾപ്പെടും.
പി എസ് സി ചെയർമാൻ അഡ്വക്കേറ്റ് എം കെ സക്കീർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. അബ്ദുൽസലാം അധ്യക്ഷതവഹിച്ചു. റോണി പുലിക്കോടൻ സ്വാഗതവും ജലാൽ കെ നന്ദിയും പറഞ്ഞു.
ഡോക്ടർ സജിനാസ്, ഷംസുദ്ദീൻ, ഖലീൽ സമാൻ, ഫിറോസ് പി വി, അഷറഫ് തൊഴിയൂർ, മുനീർ അബ്ദുല്ല, ഡോക്ടർ സി വി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
റൈഡ് വിജയകരമായി പൂർത്തീകരിച്ചവർക്ക് സിയ ചവക്കാട് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.