ചാവക്കാട് : സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്രയ്ക്ക് ചാവക്കാട്ട് സീകരണം നല്‍കി.  സി.പി.ഐ. ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, സി.പി.എം. ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., കെ.കെ. സുധീരന്‍, നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.