ചാവക്കാട്: ചാവക്കാട് നഗരത്തില്‍ നിലവിലുള്ള വണ്‍വേ സമ്പ്രദായം തുടരാനും ഒക്ടോബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് വണ്‍വേയില്‍ ഇളവ് നല്‍കാനും നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ബൈപ്പാസ് റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാത നിര്‍മിക്കാനും വേഗത നിയന്ത്രണ സംവിധാനം, ട്രാഫിക് സിഗ്നല്‍ എന്നിവ പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് എംഎല്‍എ കെവി അബ്ദുള്‍ഖാദര്‍ നിര്‍ദേശിച്ചു.
നഗരസഭ ചെയര്‍മാനും ട്രാഫിക് ക്രമീകരണ സമിതി അദ്ധ്യക്ഷനുമായ എന്‍.കെ.അക്ബര്‍, ചാവക്കാട് തഹസില്‍ദാര്‍ അംബ്രോസ്, ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെജി.സുരേഷ്, ഗുരുവായൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിംകുട്ടി ടി.എം., ദേശീയപാത വിഭാഗം അസി.എഞ്ചിനീയര്‍ സി.വി. സംഗീത, പി.ഡബ്ല്യു.ഡി. റോഡ്‌സ് അസി.എഞ്ചിനീയര്‍ സന്ധ്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.