ചാവക്കാട്: ബീച്ച് ടൂറിസം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചാവക്കാട് ബീച്ച് പാര്‍ക്ക് സന്ദര്‍ശിച്ചു. ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 2.36 കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം നടപ്പിലാക്കുന്നതിനായി ഒരു ഏജന്‍സിയെ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കേണ്ടതുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗസില്‍ മുഖേനയാണ് രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നേരിട്ട്കണ്ട് മനസ്സിലാക്കുതിനുമാണ് ജനപ്രതിനിധികളോടൊപ്പം മന്ത്രി ബീച്ചില്‍ സന്ദര്‍ശനം നടത്തിയത്.
കെ.വി.അബ്ദുള്‍കാദര്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സി.പി.എം. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, കെ.എം. അലി തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

photo:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചാവക്കാട് ബീച്ച് ടൂറിസം പാര്‍ക്ക് സന്ദര്‍ശിക്കുന്നു