ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് ഗതാഗതം പുനരാരംഭിച്ചു. കോൺക്രീറ്റ് കട്ട വിരിക്കലും മറ്റു അറ്റകുറ്റ പണികളും പൂർത്തിയായതോടെ ഇന്ന് രാവിലെ കെ.വി അബ്ദുൾഖാദർ എം.എൽ.എ ഗതാഗതത്തിനായി തുറന്നു കൊടുത്തു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഒരുമനയൂർ പെട്രോൾ പമ്പിൽ മുന്നിൽ നിന്നും കരുവാരകുണ്ട് വരെ കോൺക്രീറ്റ് കട്ടകൾ വിരിച്ചത്.

ഹെവി വാഹനങ്ങൾക്ക് ഗതാഗതത്തിന് അനുമതി നൽകിയിട്ടില്ല.