ചാവക്കാട് :  താലൂക്കിലെ  ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി പഞ്ചായത്തുകളിലും ചാവക്കാട് മുനിസിപ്പാലിറ്റിയും കണ്ടെയിന്മെന്റ് സോണായി തുടരും.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒൻപതു പേരൊഴികെയുള്ള എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
കോവിഡ് പോസറ്റീവ് ആയ ജീവനക്കാർക്ക് പൊതു സമ്പർക്കം ഉണ്ടായിരുന്നതിനാൽ സാമൂഹ്യ വ്യാപനം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് വരെ കർശന നിയന്ത്രണം തുടരാനാണ് സാധ്യത.