ചാവക്കാട് : ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 60 ാം വാര്‍ഷികം ആഘോഷിച്ചു. വഴിയോര കച്ചവക്കാരെ പുനരധിവസിപ്പിക്കുക, വാഹനങ്ങളില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് നിരോധിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ പൊതുയോഗം അംഗീകരിച്ചു.
ചാവക്കാട് നഗരസഭയില്‍ വിവിധ ക്ഷേമപദ്ധതി പ്രകാരം വീടു പണി തുടങ്ങി പണി പൂര്‍ത്തിയാകാതെ കിടക്കുന്ന 60 വീട്ടുകാര്‍ക്ക് പതിനായിരം രൂപയുടെ വീതം ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാനും, നഗരസഭയില്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രോഗികള്‍ക്ക് അമ്പതിനായിരം രൂപ വീതം ധനസഹായം നല്‍കാനും, ഒരുമനയൂരില്‍ ഭര്‍ത്താവും മകനും രോഗികളായതിനെ തുടര്‍്ന്നു ദുരിതമനുഭവിക്കുന്ന സുമയെന്ന വീട്ടമ്മയ്ക്ക് 25,000 രൂപ സഹായം നല്‍കാനും സമ്മേളനം തിരുമാനിച്ചു. അസോസിയേഷന്‍ നടത്തു ന്നമറ്റു ജീവകാരുണ്യ സാമുഹിക പ്രവര്‍ത്തനങ്ങള്‍ തുടരും.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ വിനോദ്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് കെ വി അബ്ദുള്‍ഹമീദ് അധ്യക്ഷത വഹിച്ചു. കെ.കെ. നടരാജന്‍, ജോജി തോമസ്, കെ കെ സേതുമാധവന്‍, ലൂക്കോസ് തലക്കോട്ടൂര്‍ , സി.ടി.തമ്പി , ഇ. എ. ഷിബു , ഫാഡിയ ഷഹീര്‍ , പി എസ് അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ വി അബ്ദുള്‍ഹമീദ് ( പ്രസിഡന്റ് ) , കെ കെ നടരാജന്‍, സി ടി തമ്പി , കെ എന്‍ സുധീര്‍ ( വൈസ് പ്രസിഡന്റുമാര്‍ ) ജോജി തോമസ് കാക്കശേരി ( ജനറല്‍ സെക്രട്ടറി ) , പി എം അബ്ദുള്‍ ജാഫര്‍ , പി എസ് അക്ബര്‍ , വി കെ ബി അഷറഫ് ( സെക്രട്ടറിമാര്‍ ) , കെ കെ സേതുമാധവന്‍ ( ട്രഷറര്‍ ) എിവരെ തെരഞ്ഞെടുത്തു .