ചാവക്കാട് : നഗരസഭയെ ഇലക്‌ട്രോണിക് മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി നാളെ 12.02.2019 ന് ചൊവ്വാഴ്ച കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുന്നു. വീടുകളിലെയും, സ്ഥാപനങ്ങളിലെയും ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ശേഖരണ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ശേഷം നഗരസഭ ക്ലീന്‍ കേരളാ കമ്പനിക്ക് കൈമാറുകയും ചെയ്യുന്നതാണ്. ഉപയോഗശൂന്യമായ ടി.വി., മോണിറ്റര്‍, സി.പി.യു, കീ ബോര്‍ഡ്, എമര്‍ജന്‍സി ലൈറ്റ്, ടോര്‍ച്ച്, ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങള്‍ മുതലായവും പൊട്ടാത്ത പഴയ റ്റിയൂബ് ലൈറ്റ്, സി.എഫ്.എല്‍ ബള്‍ബുകള്‍, ബാറ്ററികള്‍ എന്നിവയും സ്വീകരിക്കുന്നതാണ്. പൊട്ടിയ റ്റിയൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍, ഇലക്‌ട്രോണിക്‌സ് മാലിന്യവിഭാഗത്തില്‍പ്പെടാത്ത മറ്റ് ജൈവ, അജൈവ മാലിന്യങ്ങള്‍ എന്നിവ യാതൊരു കാരണവശാലും അന്നേ ദിവസം സ്വീകരിക്കുന്നതല്ല. നഗരസഭയിലെ വിവിധ ഇ-വേസ്റ്റ് ശേഖരണ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരം താഴെ ചേര്‍ക്കുന്നു. നഗരസഭയിലെ മുഴുവന്‍ ജനങ്ങളും ഈ അവസരം വിനിയോഗിക്കണമെന്നും ചാവക്കാടിനെ മാലിന്യ മുക്ത നഗരസഭയാക്കി മാറ്റുന്നതിന് നഗരസഭ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണം ഉണ്ടാകണമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

വാര്‍ഡ്    –  കളക്ഷന്‍ പോയിന്റ്റ്
1 പുത്തന്‍ കടപ്പുറം അങ്കണവാടി നമ്പര്‍ 100

2,31 കമ്മ്യൂണിറ്റി ഹാള്‍, മുട്ടില്‍ തിരുവത്ര

3 വത്സലന്‍ സ്മാരക അങ്കണവാടി

4 കുഞ്ചേരി സ്‌കൂള്‍

5, 6 ജി.എം.എംð.പി.എസ്. പുന്ന

7,8,9 മുതുവട്ടൂര്‍ ലൈബ്രറി

10,17 ആശുപത്രി റോഡ് പെട്രോള്‍ പമ്പിന് മുന്‍വശം

11,12 പാലയൂര്‍ സ്‌കൂള്‍

13, 14 പാലയൂര്‍ സെന്റര്‍
15 122-ാം നമ്പര്‍ അങ്കണവാടി

16 ബസ്സ്റ്റാന്റ് ചത്വരം ടാക്‌സി സ്റ്റാന്റിന് സമീപം

18,27 സുരേഷിന്റെ കട പരിസരം, മണികണ്ഠന്‍ റോഡ്, ശ്രീചിത്ര വഴി

19,26 മണത്തല ഗ്രൗണ്ട് വിന്നി സ്റ്റീല്‍

20,21 ജി.എഫ്.യു.പി. സ്‌കൂള്‍ പരിസരം (കേരള മൈതാനി)

22,23 ബി.ബി.എ.എല്‍.പി സ്‌കൂള്‍, സിദ്ധിഖ് പളളിക്ക് സമീപം

24,25 സരസ്വതി സ്‌കൂള്‍ പരിസരം

28 ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍

29,30 ഫിഷറീസ് യു.പി. സ്‌കൂള്‍ പരിസരം

32 പുത്തന്‍കടപ്പുറം അങ്കണവാടി നമ്പര്‍ 98