ചാവക്കാട് : പുന്നയൂർക്കുളം പരൂർ ബണ്ട് പൊട്ടി 600 ഏക്ര കൃഷി നശിച്ചതും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതും കർഷകർ ദുരിതത്തിലായതിനും ഉത്തവാദി ഗുരുവായൂര്‍ എം എല്‍ എ യാണെന്ന് തൃശൂര്‍ ഡി സിസി ജനറല്‍ സെക്രട്ടറി പി യതീന്ദ്രദാസ് ആരോപിച്ചു. പി എ മധവൻ മുൻകൈ എടുത്ത് എം പി യായിരുന്ന പി സി ചക്കോയെ കൊണ്ട് മലപ്പുറം തൃശൂർ കോൾപടുവുകളുടെ വികസനത്തിനായി അനുവദിച്ച കോടി ക്കണക്കിന് രൂപയുടെ വികസന പദ്ധതി അട്ടിമറിച്ചതിന്
എം എൽഎ ജനങ്ങളോടു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന്റെയും എം എല്‍ എ യുടെയും കുതന്ത്രങ്ങളാണ് പദ്ധതിക്ക് തടസ്സമായത്. വിവാദങ്ങൾ അവസാനിപ്പിച്ച് കോൾ വികസന പദ്ധതി യാഥാത്ഥ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യതീന്ദ്രദാസ് വാര്‍ത്താ കുറിപ്പില്‍  പറഞ്ഞു.