പാവറട്ടി: കേന്ദ്ര തൊഴിൽ പരിഷ്ക്കാര ഭേദഗതിക്കെതിരെ സി.ഐ.ടി.യു. മണലൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പാവറട്ടി സെന്ററിൽ നടന്ന പ്രതിഷേധ യോഗം സി.പി.എം.ഏരിയ സെക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ടി.ഐ. ചാക്കോ അദ്ധ്യക്ഷനായിരുന്നു. വി.ജി. സുബ്രഹ്മണ്യൻ, വി.എസ്.ശേഖരൻ, എം.കെ.സദാനന്ദൻ, കെ.കെ.ശശീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.

സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറിയും നഗരസഭ ചെയര്‍മാനുമായ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ടി.ടി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കെ.എം അലി, ടി.എസ് ദാസന്‍, ജെയിംസ് ആളൂര്‍ എന്നിവര്‍ സംസാരിച്ചു.