എടക്കഴിയൂർ: മുസ്ലിം ലീഗ് നേതാവ് കെ.വി സിദ്ധീഖ് ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാജാ സെന്‍ററിൽ അനുശോചന യോഗം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എം.വി ഷെക്കീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, എം.വി ഹൈദരലി, ടി.വി സുരേന്ദ്രൻ, എ.കെ വിജയൻ, എം.കെ ഷംസുദ്ധീൻ, പള്ളത്ത് സലീം, സി ഷറഫുദ്ധീൻ, സി.വി സുരേന്ദ്രൻ, മംഗല്ല്യ മുഹമ്മദ് ഹാജി, ആർ.വി മുഹമ്മദ് കുട്ടി, നോവ മൊയ്തുട്ടി ഹാജി, പി.എ ഷാഹുൽ ഹമീദ്, ആർ.പി ബഷീർ, കെ.കെ ഹംസകുട്ടി, സി ഷംസുദ്ധീൻ, മൊയ്തീൻഷ പള്ളത്ത്, പി.വി കുഞ്ഞുമുഹമ്മദ് ഹാജി, വി സലാം, സി അഷ്റഫ്, സി മുഹമ്മദാലി, എ.വി അലി, മുട്ടിൽ ഖാലിദ്, വി.പി മൊയ്തു ഹാജി എന്നിവർ അനുശോചനം രേഖപ്പെടുത്തി.