ചാവക്കാട്: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്കാഫീസ് കേന്ദ്രീകരിച്ചു  2017 ഫെബ്രുവരി 9ാംതിയതി നടക്കുന്ന ജനസസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ജനുവരി 13ാം തിയതിവരെ അക്ഷയകേന്ദ്രങ്ങളിലും, താലുക്ക് ഓഫീസിലും, സമര്‍പ്പിക്കാവുന്നതാണ്. റേഷന്‍കാര്‍ഡ് പുതുക്കല്‍ നടപടിക്രമങ്ങള്‍ നടന്നു വരുന്നതിനാല്‍ എ പി എല്‍ കാര്‍ഡ് ബി പി എല്‍ ആക്കിമാറ്റാനുള്ള അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതല്ല. ഒരോ വിഷയത്തിലും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണന്നും തഹസില്‍ദാര്‍ അറിയിച്ചു.