ചാവക്കാട് : വിവിധ മേഖലകളിൽ മികവ് തെളിയിച്ച വീട്ടമ്മമാർ കൂട്ട് ചേർന്ന് ചാവക്കാട് രണ്ടു ദിവസത്തെ എക്സ്പോ ഒരുക്കുന്നു.  പുതു സംരംഭകർക്ക് ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും വിറ്റഴിക്കാനും സൗകര്യമൊരുക്കി  ആറു വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ്‌  ചാവക്കാട് നോർത്ത് ബൈപാസിൽ ട്രേഡ് ഫെയർ ഒരുങ്ങുന്നത്.
ഓണലൈൻ വ്യാപാരത്തിലും ഫാഷൻ ഡിസൈനിംഗിലും പാചകത്തിലുമെല്ലാം ഇതിനോടകം പ്രശസ്തി നേടിയ
ശബാന നൗഷാദലി,  അസ്ന മുഹമ്മദ് ഷജിൽ  (ലിറ്റിൽ റാമ്പ് ), ബീന ജിതേഷ് (zaitara ), ലുബ്‌ന യാസീൻ (മെറാക്കി സോൾ ക്രിയേഷൻ ), റിബിൻ ഗയാസ് (വിസ്‌ക് ആൻഡ് ഫ്രോസ്റ്റ് ), ഫാത്തിമ തസ്‌നീം (ToT) എന്നിവരാണ് എക്സ്പോ ആശയവുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.
ഡിസംബര്‍  21, 22 ( വെള്ളി, ശനി  ) ദിവസങ്ങളില്‍ നടക്കുന്ന  പ്രദർശന വിപണന മേളയിൽ  പ്രദർശന വിപണന മേളയിൽ വിനോദവും വിജ്ഞാനവും പകരുന്ന നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.  കൂടാതെ കുട്ടികൾക്കായി പുഞ്ചിരി മത്‌സരം,  ബലൂൺ ബ്രെക്കിങ്, ഫാഷൻ ഷോ, സെൽഫി കോണ്ടസ്റ്റ് എന്നിവയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
നിരവധി സംരംഭകർ എക്സ്പോയിൽ തല്പരരായി മുന്നോട്ടു വന്നിട്ടുണ്ട്.  ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടുക.  ഫോൺ : +91 8129290155