ചാവക്കാട്: മണ്ഡലം കോഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് എ.സി.ഹനീഫയുടെ അനുസ്മരണദിനം ആചരിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍് നടന്ന അനുസ്മരണ സദസ്സ് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോഗ്രസ്സ് പ്രസിഡന്റ് കെ.വി.ഷാനവാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രറിട്ട പി.യതീന്ദ്രദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
കോണ്ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് എ ഗ്രൂപ്പ് നേതാവായിരുന്ന ഹനീഫയെ വീട്ടില്‍കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2015 ആഗസ്റ്റ്‌ ഏഴിനായിരുന്നു സംഭവം.
ഡി.സി.സി സെക്രട്ടറി എ.എം.അലാവുദ്ധീന്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, പി.കെ.ജമാലുദ്ധീന്‍, ഫിറോസ് പി. തൈപറമ്പില്‍, അഡ്വ കെ.കെ.ഷിബു, ആര്‍.കെ. നൗഷാദ്, കെ.ബി. വിജു, ആന്റൊ തോമാസ്, കെ.നവാസ്, കെ.എസ്സ് ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. എ.സി.ഹനീഫയുടെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.