ചാവക്കാട് :ഗുരുവായൂർ ഫയർ & റെസ്ക്യൂ സ്റ്റേഷനും കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കമ്മ്യൂണിറ്റി റെസ്ക്യൂ വാളണ്ടിയർ(CRV) രുപീകരിച്ചു. കോട്ടപ്പുറം ഫിഷറീസ് യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ.സി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ. എച്. താഹിർ അധ്യക്ഷനായി.
ഗുരുവായൂർ ഫയർ റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. ശ്രീകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. കെ. ശരത്ചന്ദ്രബാബു, ഫയർമാൻമാരായ വിബിൻ വി, അജിത് എസ്. സി, ജിമോദ് സി.സി, അജിത് രാജ് എ. ആർ എന്നിവർ ക്ലാസ്സിനു നേതൃത്വം നൽകി.
ലാസിയോ ഭാരവാഹികളായ. വി. എ. നവാസ്, കെ. എച്. ഷഫീക്, യൂസഫ് കാട്ടിലകത്ത്, ടി. എം. ഷഫീക്, നിഷാദ് കെ. എ. എന്നിവർ സംസാരിച്ചു. പി. എസ് മുനീർ സ്വാഗതവും സി. കെ രമേശ്‌ നന്ദിയും പറഞ്ഞു.