ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വയോധിക പ്രസാദ കൗണ്ടറിനു സമീപം വീണ് എല്ലൊടിഞ്ഞ സംഭവത്തില്‍ അടിയന്തര ചികിത്സാ ചിലവിലേക്കായി 50,000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ദേവസ്വം ഫണ്ടില്‍ നിന്നും അടിയന്തരമായി തുക അനുവദിക്കാനാണ് ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാല്‍ ഉത്തരവിട്ടുള്ളത്. തുടര്‍ ചികിത്സാ സഹായവും ദേവസ്വത്തിനോട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ സഹായം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.