ചാവക്കാട് : രാത്രിയില്‍ വയറുവേദനയും നടുവേദനയുമായി താലൂക്ക് ആശുപത്രിയില്‍ ചെന്ന രോഗിക്ക് ഡ്യൂട്ടി ഡോക്ടര്‍ നല്‍കിയത് പനിക്കുള്ള പാരസറ്റമോള്‍ ഗുളികയും, ഗ്യാസിനുള്ള ഗുളികയും. ഗ്യാസിനുള്ള ഗുളിക കവര്‍പൊളിച്ചപ്പോള്‍ പൂപ്പല്‍ പിടിച്ച് പൊടിഞ്ഞ നിലയിലായിരുന്നു. പൊതു പ്രവര്‍ത്തകനായ റഹീം ചാവക്കാടിന്‍റെ ഭാര്യക്കാണ് കഴിഞ്ഞദിവസം രാത്രി താലൂക്കാശുപത്രിയില്‍ ദുരനുഭവമുണ്ടാത്. രോഗലക്ഷണങ്ങള്‍ പറഞ്ഞപ്പോള്‍ പരിശോധിക്കാന്‍ പോലും തയ്യാറാകാതെ എന്താണ് ഭക്ഷണം കഴിച്ചതെന്ന് ഓര്‍ക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞതെുന്നും റഹീം പറഞ്ഞു. ആശുപത്രിയില്‍ നിന്നുമിറങ്ങി പിന്നീട് അടുത്തുള്ള ലാബില്‍ മൂത്രം പരിശോധിച്ചപ്പോള്‍ മൂത്രത്തില്‍ ഇന്‍ഫെക്ഷനാണെ് തിരിച്ചറിയുകയും അതിനുള്ള ചികില്‍സക്കായി സ്വകാര്യ ആശുപത്രിയില്‍  കാണിച്ചതായും അദേഹം പറഞ്ഞു. താലൂക്കാശുപത്രിയുടെ അനാസ്ഥക്കെതിരെ ഡി എം ഒ ക്ക് പരാതി നല്‍കിയിട്ടുണ്ട്.